സാനിയ മിർസയെ ‘പി.ടി ഉഷ’ ആക്കി ജില്ലാ അധികൃതർ; പോസ്റ്റർ വിവാദത്തിൽ

ടെന്നിസ് താരം സാനിയ മിർസയെ ‘പി.ടി ഉഷ’ ആക്കി ജില്ലാ അധികൃതർ. സാനിയ മിർസയുടെ ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന പേര് പിടി ഉഷയുടേതാണ്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വിശാഖപട്ടണം ജില്ലാ അധികൃതർ പുറത്തിറക്കിയ പോസ്റ്ററിലാണ് പിഴവ് സംഭവിച്ചത്.
വിശാഖപട്ടണം ജില്ലാ ഭരണകൂടമാണ് പോസ്റ്റർ തയ്യാറാക്കിയത്. ബീച്ച് റോഡിലെ സബ്മറൈൻ മ്യൂസിയത്തിന് സമീപം സ്ഥാപിച്ച പോസ്റ്ററിലാണ് ഈ ഗുരുതര പിഴവ്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 2k വാക്കത്തോൺ മത്സരത്തിന്റെ പോസ്റ്ററിലാണ് സാനിയ മിർസയുടെ ചിത്രത്തിന് താഴെ പിടി ഉഷയുടെ പേര് നൽകിയിരിക്കുന്നത്.
Read Also : ലോക ചാമ്പ്യൻ പട്ടത്തിലേക്കുള്ള സിന്ധുവിന്റെ കഷ്ടപ്പാട്; പരിശീലന വീഡിയോ വൈറൽ
ചിത്രം ശ്രദ്ധയിൽപ്പെട്ട ആരോ ആണ് ഇത് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ സംഭവം വിവാദമായതോടെ ഇയാൾ പോസ്റ്ററിന്റെ ചിത്രം നീക്കം ചെയ്യുകയായിരുന്നു.
‘ഫിറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ബീച്ച് റോഡിൽ അങ്ങോളവും ഇങ്ങോളവും വിവിധ സ്‌പോർട്ട്‌സ് താരങ്ങളുടെ ചിത്രങ്ങൾ പതിച്ച പോസ്റ്റർ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ് സാനിയ മിർസയുടെ ചിത്രത്തിന് താഴെ പിടി ഉഷ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ജില്ലാ ഭരണകൂടം ഇതുവരെ വിഷയത്തോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here