സിനിമയിൽ അവസരം ലഭിച്ചില്ല; അപ്പാർട്ട്‌മെന്റിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു

സിനിമയിൽ അവസരം ലഭിക്കാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. പേൾ പഞ്ചാബി എന്ന ഇരുപതുകാരിയാണ് താമസിച്ചിരുന്ന ഫഌറ്റിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഓഷിവാരയിലാണ് സംഭവം.
സിനിമയിൽ അവസരം ലഭിക്കാൻ നിരവധി തവണ ശ്രമിച്ചിട്ടും പരിശ്രമങ്ങൾ ഫലം കാണാത്തതിൽ പേൾ നിരാശയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി ജീവിതത്തോട് താൽപര്യമില്ലെന്ന് പറഞ്ഞിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. സിനിമയിലെ അവസരം തേടി സമയം കളയുന്നതിനെച്ചൊല്ലി യുവതിയും അമ്മയും തമ്മിൽ സ്ഥിരമായി വാക്കു തർക്കമുണ്ടായിരുന്നു. ഇതിന് മുൻപ് രണ്ടു തവണ പേൾ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു.
സംഭവത്തിൽ ഓഷിവാര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here