‘പുരുഷന്മാർക്കെതിരെ കള്ളപ്പരാതി നൽകുന്നത് അംഗീകരിക്കാനാവില്ല’; സുഹൃത്തിനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിയെ ശാസിച്ച് വനിതാ കമ്മീഷൻ

സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന വ്യാജപരാതി നൽകിയ യുവതിയെ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എംസി ജോസഫൈൻ ശാസിച്ചു. എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാണ് യുവതി സുഹൃത്തിനെതിരെ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആരോപണം വ്യാജമാണെന്നു തെളിഞ്ഞു. പുരുഷന്മാർക്കെതിരെ കള്ളപ്പരാതി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും എംസി ജോസഫൈൻ കൂട്ടിച്ചേർത്തു.
അമ്മയുടെ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതി അവിടെ വെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. മദ്യപാനം നിർത്താനുള്ള ചികിത്സയ്ക്കാണ് യുവാവ് അവിടെ എത്തിയത്. പരിചയം പിന്നീട് തർക്കങ്ങൾക്ക് വഴിവെക്കുകയും യുവതി വനിത കമ്മീഷനിൽ പരാതി നൽകുകയുമായിരുന്നു.
Read Also : ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി; എസ്.ഐക്കെതിരെ കേസെടുത്തു
മുമ്പ് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് പണം നൽകാൻ തയ്യാറായില്ല. ഇതെ തുടർന്നാണ് യുവതി വ്യാജ പീഡന പരാതി നൽകിയിരിക്കുന്നത്. യാതൊരു ഗൗരവവുമില്ലാത്ത ഇത്തരം പരാതികൾ പ്രോൽസാഹിപ്പിക്കരുതെന്നും കമ്മീഷൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here