Advertisement

ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ ‘സൈ്വപ് ടു സ്വിച്ച്’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

August 30, 2019
1 minute Read

ആന്‍ഡ്രോയിഡ് ഫോണുകളിലെ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുമായി ഗൂഗിള്‍. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ ‘സൈ്വപ് ടു സ്വിച്ച്’ ഫീച്ചറാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ജിമെയില്‍ അപ്പുമായി ഒന്നില്‍ കൂടുതല്‍ മെയില്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചവര്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക. പ്രൊഫൈല്‍ പിക്ചറില്‍ താഴേക്കും മുകളിലേക്കും സൈ്വപ് ചെയ്താല്‍ അക്കൗണ്ട് മാറാന്‍ കഴിയും. ജിമെയിലിന്റെ ഈ പുതിയ അപ്‌ഡേഷനില്‍ ഡാര്‍ക്ക് മോഡിന്റെ സൂചനകളും നല്‍കിയിട്ടുണ്ട്.

അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഐഫോണിന്റെ ജിമെയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ സൈ്വപ് ടു സ്വിച്ച് ഫീച്ചര്‍ ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല.  ജിമെയിലിനൊപ്പം ഗൂഗിളിന്റെ മറ്റ് ആപ്പുകളായ ഗൂഗിള്‍ കോണ്ടാക്ട്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയിലും സൈ്വപ് ടു സ്വിച്ച് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
നിമിഷങ്ങളെണ്ണി നിലമ്പൂർ ; സ്ട്രോങ്ങ് റൂം തുറന്നു
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 19 റൗണ്ട് വോട്ടെണ്ണൽ‌, ആദ്യ ട്രെൻഡ് തരുക വഴിക്കടവ്
Top