Advertisement

‘കോട്ടയം’ പിള്ളേരുടെ പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റ്

August 31, 2019
Google News 2 minutes Read

കോട്ടയം ജില്ല രൂപീകരിച്ചിട്ട് എഴുപത് വർഷം തികയുകയാണ്. എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന നാടിന് ആശംസകളുമായി ഒരു കൂട്ടം യുവാക്കൾ ഒരുക്കിയ ആൽബം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കോട്ടയം ആന്തം എന്നാണ് മ്യൂസിക് ആൽബത്തിന് നൽകിയിരിക്കുന്ന പേര്.

കോട്ടയം നഗരത്തിന്റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുകയാണ് യുവാക്കൾ. മികച്ച പ്രതികരണമാണ് ആൽബത്തിന് ലഭിച്ചിരിക്കുന്നത്.
രോഹിത്, അഖിൽ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ എസ് പ്രവീണാണ്. ആദിൽ എൻ. അഷറഫാണ് എഡിറ്റിങ്. സജി കോട്ടയമാണ് ആൽബം നിർമിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here