ഇടുക്കി കമ്പകക്കാനത്ത് കെഎസ്ആർടിസി ബസ് അപകടം; മുപ്പതിലേറെ പേർക്ക് പരുക്ക്

ഇടുക്കി കമ്പകക്കാനത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം.

Read Also; ബസ് കണ്ടക്ടറായ അമ്മ വളർത്തിയ മകൻ; അഥർവ ഇന്ത്യൻ ജഴ്സി അണിയുമ്പോൾ വിജയിക്കുന്നത് വൈദേഹി

കോലഞ്ചേരിക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ്‌ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം മുഴുവനായും തകർന്നു. ബസ്സിനുള്ളിൽ തെറിച്ചു വീണും സീറ്റുകളിൽ തലയിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ തൊടുപുഴയിലെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More