ഇന്ത്യയുമായി ഉടൻ യുദ്ധമെന്ന് പ്രവചിച്ച പാക് മന്ത്രിക്ക് ഷോക്കേറ്റു; വീഡിയോ

പൊള്ളത്തരം പറഞ്ഞ് വാർത്തകളിൽ ഇടംപിടിക്കുന്ന പാകിസ്താൻ മന്ത്രിക്ക് പ്രസംഗത്തിനിടെ വൈദ്യുതാഘാതമേറ്റു. ഇന്ത്യയും പാകിസ്താനും തമ്മിൽ ഒക്ടോബറിലോ നവംബറിലോ യുദ്ധമുണ്ടാവുമെന്ന് പ്രവചിച്ച റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനാണ് വെള്ളിയാഴ്ച ഇസ്‌ലാമാബാദിൽ പൊതുചടങ്ങിനിടെ ഷോക്കേറ്റത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രസംഗത്തിൽ കത്തിക്കയറുന്നതിനിടെയാണ് സംഭവം. നരേന്ദ്രമോദിയുടെ ഉദ്ദേശ്യം തങ്ങൾക്കറിയാം എന്നുപറഞ്ഞ് പ്രസംഗം തുടങ്ങിയപ്പോഴാണ് മൈക്കിൽ നിന്ന് ഷോക്കേറ്റത്. റാഷിദ് ഷോക്കേറ്റ് ഞെട്ടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലാണ് പ്രചരിക്കുന്നത്. ‘വൈദ്യുതിപ്രശ്‌നമാണെന്ന് തോന്നുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ യോഗം കലക്കാൻ ആവില്ലെന്നും റാഷിദ് പറഞ്ഞു.
Read Also: ‘ഇന്ത്യയുമായി ഒക്ടോബറിലോ നവംബറിലോ യുദ്ധമുണ്ടാകും’: പാക് മന്ത്രി
കഴിഞ്ഞദിവസമാണ് റാവൽപിണ്ടിയിൽ ഒരുയോഗത്തിനിടെ ഒക്ടോബറിലോ തൊട്ടടുത്ത മാസമോ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടാവുമെന്ന് റാഷിദ് പ്രഖ്യാപിച്ചത്. 25 കോടി മുസ്ലീങ്ങൾ പാകിസ്താനെ ഉറ്റുനോക്കുകയാണെന്നും കാശ്മീരികൾക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയില്ലെങ്കിൽ പാകിസ്താൻ ചെയ്യുന്നത് മാപ്പർഹിക്കാത്ത തെറ്റായിരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
Sheikh Rasheed k mic mein Modi ne current bhej diya: pic.twitter.com/LsTobPov1q
— Naila Inayat नायला इनायत (@nailainayat) August 30, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here