ജിഷ്ണു പ്രണോയിയുടെ ഫോട്ടോ പതിച്ച സ്വാഗത കാർഡ് വിതരണം; വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്ത നടപടി തെറ്റെന്ന് സംസ്ഥാന യുവജന കമ്മീഷൻ

ജിഷ്ണു പ്രണോയുടെ ഫോട്ടോ പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്ത വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്ത നടപടി തെറ്റെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന യുവജന കമ്മീഷന്റെ റിപ്പോർട്ട്.
സസ്‌പെൻഷൻ കാലയളവിലെ അറ്റന്റൻസ് വിദ്യാർത്ഥികൾക്ക് നൽകണമെന്ന ഉത്തരവ് യുവജന കമ്മീഷൻ അടുത്ത ദിവസം തന്നെ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിക്കും, നെഹ്‌റു കോളേജിനും കൈമാറുമെന്ന് ചെയർപേഴ്‌സൺ ചിന്ത ജെറോം അറിയിച്ചു.
ജിഷ്ണുവിന്റെ ചിത്രം വെച്ച സ്വാഗത കാർഡും, മധുരവും വിതരണം ചെയ്തതിനാണ് 7 വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തത്. ട്വന്റിഫോർ വാർത്ത പുറത്ത് വിട്ടതോടെ സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയ കേസെടുക്കുകയും കോളേജിലെത്തി തെളിവെടുക്കുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ നിയമ വിരുദ്ധമെന്ന് കണ്ടത്തിയ യുവജന കമ്മീഷൻ സസ്‌പെൻഷൻ കാലയളവിലെ അറ്റന്റൻസ് വിദ്യാർത്ഥികൾക്ക് നൽകണമെന്ന് ഉത്തരവിറക്കും ചെയ്തു. യുവജന കമ്മീഷൻ ഉത്തരവ് ഉടൻ തന്നെ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിക്കും നെഹ്‌റു കോളേജ് അധികൃതർക്കും കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here