Advertisement

സംസ്ഥാനത്ത് ഫയർഫോഴ്‌സിന് ഇനി മുതൽ പുതിയ സുരക്ഷാ യൂണിഫോം

September 1, 2019
Google News 1 minute Read

സംസ്ഥാനത്ത് ഫയർഫോഴ്‌സിന് ഇനി പുതിയ സുരക്ഷാ യൂണിഫോം. പൊള്ളലേൽക്കാതെ തീയണക്കാനും രക്ഷാപ്രവർത്തനം നടത്താനും സഹായിക്കുന്ന ഫയർ ഫൈറ്റിംഗ് സ്യൂട്ടാണ് എല്ലാ ഫയർമാൻമാർക്കും ലഭിച്ചത്.

തീ പടരാത്തതും ചൂടിനെ പ്രതിരോധിക്കുന്നതുമായ പാന്റും ഷർട്ടും. കാലുകൾക്കും കൈകൾക്കും പൊള്ളലേൽക്കാതിരിക്കാൻ സഹായിക്കുന്ന ഗംബൂട്ടും കൈയ്യുറകളും. തലയും മുഖവും പൂർണ്ണമായും സംരക്ഷിക്കുന്ന ഹെൽമെറ്റ്. ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത പുതിയ സുരക്ഷാ യൂണിഫോം എന്നിവയാണ് ഫയർഫോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ഉരുകിയൊലിക്കുന്ന ദ്രാവകങ്ങളെയും ഈ സുരക്ഷാ കവചം പ്രതിരോധിക്കും. തീ പിടിച്ച സ്ഥലത്തിന് തൊട്ടടുത്ത് നിന്ന് തീയണക്കാൻ ഇനി ഫയർഫോഴ്‌സ് അംഗങ്ങൾക്ക് കഴിയും.

മുപ്പതിനായിരം രൂപയാണ് ഒരു സെറ്റ് യൂണിഫോമിന്റെ വില. ജോലിക്കിടെ ഫയർമാൻമാരുടെ ദേഹത്ത് പൊള്ളലേൽക്കുന്നത് പതിവായതോടെയാണ് ഫയർ ഫൈറ്റിംഗ് സ്യൂട്ട് നൽകാൻ തീരുമാനിച്ചത്. സേനയിലുള്ള മുഴുവൻ അംഗങ്ങൾക്കും സുരക്ഷാ യുണിഫോം ഇതിനോടകം എത്തിക്കഴിഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here