Advertisement

‘വിവാദങ്ങൾ തുടർന്നാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും’: ജോസ് കെ മാണി

September 1, 2019
Google News 1 minute Read

വിവാദങ്ങൾ തുടർന്നാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ മാണി. യുഡിഎഫ് നേതൃത്വത്തെ ഇത് സംബന്ധിച്ച് നിലപാട് അറിയിച്ചിട്ടുണ്ട്. ജോസഫ് നടത്തുന്ന പ്രസ്താവനകളിൽ യുഡിഎഫിനെ അതൃപ്തിയും അറിയിച്ചു.

സ്ഥാനാർഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also : നിഷ സ്ഥാനാർത്ഥിയാകാൻ സാധ്യതയില്ലെന്ന് പി.ജെ ജോസഫ്

അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസ് സ്ഥാനാർത്ഥിയാകാൻ സാധ്യതയില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു.  പാലായിൽ സ്ഥാനാർഥിയായി നിഷ ജോസ് കെ മാണി എത്തുമോ എന്ന ചോദ്യത്തിന് സാധ്യത കുറവാണെന്നായിരുന്നു പി.ജെ ജോസഫിന്റെ മറുപടി. പൊതുസമ്മതനായ സ്ഥാനാർത്ഥിയെ യുഡിഎഫുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം വൈകുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. നിഷയെ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇന്ന് പ്രഖ്യാപിക്കാൻ ജോസ് കെ മാണി വിഭാഗം നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ജോസഫ് പരസ്യമായി ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here