പൊലീസുകാരുടെ മാനസിക സംഘർഷവും, വീഴ്ചകളും; മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു

പൊലീസുകാരുടെ മാനസിക സംഘർഷവും, വീഴ്ചകളും ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും, ഐ.പി.എസ് അസോസിയേഷനും ഉൾപ്പടെ നാല് സംഘടനകളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഈ മാസം അഞ്ചിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം.
കഴിഞ്ഞ എട്ടു മാസത്തിനിടെ സംസ്ഥാനത്തു പത്തു പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്.ഒരു വർഷം ശരാശരി 16 പൊലീസുകാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നായിരുന്നു ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. പൊലീസിലെ ആത്മഹത്യകൾ പെരുകുന്ന സാഹചര്യത്തിൽ വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ അടിക്കടി പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച്ചകൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് വിമർശനവും ഉയർന്നിരുന്നു.
ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് പൊലീസ് സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിക്കുന്നത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും, ഐ.പി.എസ് അസോസിയേഷനും ഉൾപ്പടെ നാല് സംഘടനകളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനു ശേഷം ഇതാദ്യമായാണ് പൊലീസ് സംഘനകളുടെ സംയുക്ത യോഗം വിളിക്കുന്നത്. ഈ മാസം 5 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് യോഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here