ബിജെപി നേതാവിനെതിരായ ലൈംഗികാരോപണം; കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവ്

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന നിയമവിദ്യാർത്ഥിനിയുടെ ആരോപണം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി.

ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ, അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം അന്വേഷണം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇതിനായി ബെഞ്ച് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഉത്തർപ്രദേശ് ഷാജഹാൻപുരിലെ ലോ കോളജിൽ നിന്ന് മറ്റൊരു കോളജിലേക്ക് വിദ്യാർത്ഥിനിയെ മാറ്റണമെന്നും ഉത്തരവിട്ടു. പെൺകുട്ടിയ്ക്ക് സുരക്ഷയൊരുക്കാൻ ഷാജഹാൻപുർ എസ്.എസ്.പിക്കും നിർദേശം നൽകി. കോടതി നേരത്തെ പെൺക്കുട്ടിയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നു.

ബിജെപി നേതാവിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചതിന് പിന്നാലെ കാണാതായ നിയമ വിദ്യാർത്ഥിനിയെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഉത്തർപ്രദേശ് സ്വദേശിനിയെ രാജസ്ഥാനിൽ നിന്നാണ് കണ്ടെത്തിയത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. തിരോധാനം സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പെൺകുട്ടിയുടെ കണ്ടെത്തിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More