അമേരിക്കൻ നിർമിത അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ ഇനി ഇന്ത്യൻ വ്യോമസേനയുടെ ഭാഗം

വ്യോമാക്രമണങ്ങൾക്ക് മൂർച്ച നൽകുന്ന അമേരിക്കൻ നിർമിത അപ്പാച്ചെ ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്ററുകൾ ഇനി ഇന്ത്യൻ വ്യോമസേനയുടെ ഭാഗം. വ്യോമസേന മേധാവി ബി.എസ് ധനോവയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യ ബാച്ചിലെ 8 ഹെലികോപ്റ്ററുകൾ സേനക്കു വേണ്ടി ഏറ്റുവാങ്ങി.
പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യ പാക്ക് അതിർത്തിയിൽ ഇന്ന് മുതൽ അമേരിക്കൻ നിർമിത അപ്പാച്ചെ ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്ററുകൾ കാവൽ ഒരുക്കും. ഉയർന്ന പ്രദേശങ്ങളിൽ നിരീക്ഷണം സാധ്യമാക്കുന്ന 8 അപ്പാച്ചെ ഹെലികോപ്റ്ററുകൾ, പഠാൻ കോട്ട് വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകിയാണ് സേന സ്വീകരിച്ചത്.
സേന സ്വന്തമാക്കുന്ന ഏറ്റവും കരുത്തുറ്റ ഹെലികോപ്റ്ററാണിത്. ഏതു കാലാവസ്ഥയിലും ആകാശത്തെയോ കരയിലെയോ ലക്ഷ്യങ്ങളെ തകർക്കാൻ ഇവക്ക് സാധിക്കും. ശത്രുപീരങ്കികളെ തകർക്കാൻ കെൽപ്പുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപ്പാച്ചെയുടെ കരുത്ത്. യുഎസ് കമ്പനിയായ ബോയിങ്ങാണ് ഹെലികോപ്റ്ററിന്റെ നിർമാതാവ്. അപ്പാച്ചെ സ്വന്തമാക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ. 2015ൽ ഒപ്പിട്ട കരാറിന്റെ ഭാഗമായി ബാക്കിയുള്ള 14 എണ്ണം 2022നുള്ളിൽ ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here