പാലാരിവട്ടം പാലം അഴിമതി കേസ്; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി കിറ്റ്‌കോ മുൻ എംഡി സിറിയക് ഡേവീസും സീനിയർ കൺസൾട്ടന്റ് ഷാലിമാറും

പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ മുൻകൂർ ജാമ്യം തേടി കിറ്റ്‌കോ മുൻ എംഡി സിറിയക് ഡേവീസും സീനിയർ കൺസൾട്ടന്റ് ഷാലിമാറും ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് പി ഉബൈദ് വിജിലൻസിന്റെ നിലപാട് തേടി. കേസ് വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.
അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള നടപടികൾ മാത്രമേ ഉണ്ടായിട്ടുള്ളൂയെന്നും ഹർജിയിൽ സിറിയക് ഡേവീസ് വാദിക്കുന്നു. അന്വേഷണ സംഘം അനാവശ്യമായി അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ട്.
Read Also : പാലാരിവട്ടം പാലം ക്രമക്കേട്; ചെന്നൈ ഐഐടി ടീമിന്റെ റിപ്പോര്‍ട്ട് വൈകുന്നു
അറസ്റ്റ് ചെയ്താൽ കസ്റ്റഡിയിൽ പീഡനമുണ്ടാവും. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. വിജിലൻസ് റജിസ്റ്റർ ചെയ്ത കേസിലെ എട്ടാം പ്രതി കൂടിയായ തന്നെ അന്വേഷണ സംഘം കസ്റ്റഡിയിൽ പീഡിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്ന് സീനിയർ കൺസൾട്ടന്റ് ഷാലിമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here