Advertisement

‘ഇവനാണ് എന്റെ ഹീറോ’; മകന്റെ ചിത്രം പങ്കുവെച്ച് നജീം അർഷാദ്

September 3, 2019
Google News 1 minute Read

റിയാലിറ്റി ഷോകളുടെ തുടക്കകാലത്ത് മലയാള സിനിമയിലെത്തിയ ​ഗായകനാണ് നജീം അർഷാദ്. റിയാലിറ്റി ഷോ മത്സര വിജയി എന്ന ലേബലിൽ നിന്ന് പിന്നണി ഗായകനായുള്ള നജീമിൻ്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇപ്പോഴിതാ തൻ്റെ മകൻ്റെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് നജീം. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മകനെ താരം പരിചയപ്പെടുത്തിയത്.

തനിക്കും ഭാര്യ തസ്നിക്കും ജനിച്ച കുഞ്ഞിന്റെ ചിത്രത്തോടൊപ്പം ഒരു വീഡിയോയും നജീം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ‘ഇവനാണെന്റെ ഹീറോ.. എന്റെ മകന്‍ ഇല്‍ഹാന്‍ അര്‍ഷക്’- നജീം ഫേസ്ബുക്കിൽ കുറിച്ചു. മകനെ ഇല്ലുവെന്നാണ് വിളിക്കുന്നതെന്നും നജീം പറയുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് ഇരുവര്‍ക്കും കുഞ്ഞു ജനിച്ചത്. താൻ അച്ഛനായ സന്തോഷം അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്‌സിലൂടെയാണ് നജീം പിന്നണി ഗാനരംഗത്തെത്തുന്നത്. പിന്നീട് കുരുക്ഷേത്ര, ചെമ്പട, ഡോക്ടര്‍ ലവ്, കാസനോവ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, വിക്രമാദിത്യന്‍, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here