Advertisement

‘എസ്‌ഐ അമൃത് രംഗന്റേത് ഇടത് വിരോധവും എസ്എഫ്‌ഐ വിരുദ്ധ മാനസികാവസ്ഥയും’; എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്

September 4, 2019
Google News 1 minute Read

‘കൊച്ചിൻ സർവകലാശാലയുടെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ വലിയ ഭൂരിപക്ഷത്തിൽ വിജയച്ചശേഷം ക്യാമ്പസിൽ നടന്നത് അരാഷ്ട്രീയ ഗ്യാങിന്റെ അക്രമമാണ്. ‘മലബാറീസ്’ എന്ന സംഘത്തിൽപ്പെട്ടവർ എസ്എഫ്‌ഐ പ്രവർത്തകരെ തല്ലിച്ചതച്ചപ്പോൾ എസ്‌ഐ നോക്കിനിൽക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുക്കാൻ ക്യാമ്പസിലുണ്ടായിരുന്ന എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് സ: അമൽ ജോസ് വിഷയത്തിലിടപെടാൻ ആവശ്യപ്പെട്ടെങ്കിലും, സഖാവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ജീപ്പിനുള്ളിലേക്കിടാനും, പോലീസ് ജീപ്പിനുള്ളിലിട്ട് ക്രൂരമായ് മർദ്ദിക്കാനുമാണ് എസ്‌ഐ തയ്യാറായത്, മർദ്ദനത്തിനൊടുവിൽ സഖാവിനെ അമിനിറ്റി സെന്ററിന് മുന്നിലെ റോഡിൽ തള്ളിയിട്ട് ജീപ്പെടുത്ത് പോകുന്ന സാഹചര്യമാണുണ്ടായത്. സ: അമൽ ജോസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ബന്ധപ്പെട്ട ഇടങ്ങളിൽ പരാതി നൽകുകയും ചെയ്തിട്ടുള്ളതാണ്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ മുൻ എബിവിപി യൂണിറ്റ് സെക്രട്ടറിയും, സജീവ സംഘപരിവാർ പ്രവർത്തകനുമായിരുന്നഎസ്‌ഐI അമൃത് രംഗൻ ഇടത് വിരോധവും എസ്എഫ്‌ഐ വിരുദ്ധ മാനസികാവസ്ഥയും കൃത്യനിർവ്വഹണത്തിന്റെ ഘട്ടത്തിൽ പ്രകടിപ്പിക്കുകയുമാണുണ്ടായത്’. എന്നാണ് എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത് കളമശേരി എസ്.ഐ അമൃത് രംഗനെ ടെലിഫോണിൽ വിരട്ടാൻ ശ്രമിച്ച സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനോട് സുരേഷ് ഗോപി സ്റ്റൈലിൽ മറുപടി പറഞ്ഞ എസ്‌ഐയുടെ ശബ്ദരേഖ ഇതിനോടകം സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്എഫ്‌ഐ നേതാവിനോട് എസ്‌ഐ മോശമായി പെരുമാറി എന്നാരോപിച്ചാണ് സിപിഐഎം നേതാവ് ഭീഷണി മുഴക്കിയത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നതാണ് നല്ലതെന്ന് സക്കീർ ഹുസൈൻ എസ്.ഐ യോട് പറയുന്നുണ്ട്. എന്നാൽ തനിക്ക് അങ്ങനെയൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു എസ്.ഐയുടെ മറുപടി. കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാൻ തനിക്ക് കഴിയില്ലെന്നും കളമശേരിയിൽ തന്നെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്‌ഐ പറയുന്നുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here