Advertisement

സർക്കാർ ഓഫീസുകൾക്ക് അവധിപ്പൂരം; തുടർച്ചയായി എട്ട് ദിവസം അവധി

September 4, 2019
Google News 1 minute Read

അടുത്തയാഴ്ച സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും അവധിപ്പൂരം. സെപ്തംബർ എട്ട് മുതൽ പതിനഞ്ച് വരെ സർക്കാർ സ്ഥാപനങ്ങൾക്ക് തുടർച്ചയായി അവധിയാണ്. ഇതിനിടെ രണ്ട് ദിവസം ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.

സെപ്തംബർ 8 ഞായറാഴ്ച പതിവ് അവധിയാണ്. സെപ്തംബർ 9 മുഹറം, ചൊവ്വാഴ്ച ഒന്നാം ഓണം, ബുധനാഴ്ച തിരുവോണം, വ്യാഴാഴ്ച മൂന്നാം ഓണം, വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജയന്തി, പിന്നീട് വരുന്ന ശനി രണ്ടാം ശനിയാഴ്ചയും അത് കഴിഞ്ഞ് വരുന്ന ഞായറാഴ്ചയും അവധിയാണ്. ഈ ദിവസങ്ങളിൽ സെപ്തംബർ 9, 12 ദിവസങ്ങളിലാണ് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക. മുഹറം, അവിട്ടം ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. പണമിടപാട് ഏറെ നടക്കുന്ന ഓണക്കാലത്ത് രണ്ട് ദിവസങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നത് വ്യാപാരികളടക്കമുള്ളവർക്ക് ആശ്വാസമാകും.

Read Also : സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണസമയം ഒരു മണിയല്ല, ഒന്നേകാൽ

വൈദ്യുതിക്കരം സ്വീകരിക്കുന്നത് തടസപ്പെടാതിരിക്കാൻ സെപ്തംബർ 10,12 തിയതികളിൽ കെഎസ്ഇബിയുടെ എല്ലാ കളക്ഷൻ സെന്ററുകളും രാവിലെ പത്ത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ പ്രവർത്തിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here