Advertisement

പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു

September 5, 2019
Google News 0 minutes Read

പ്രമുഖ കഥകളി ആചാര്യനും പി.എസ്.വി നാട്യസംഘം മേധാവിയുമായിരുന്ന കോട്ടക്കൽ ചന്ദ്രശേഖര വാര്യർ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിഎസ്‌വി നാട്യസംഘത്തിലൂടെ കഥകളി അഭ്യസിച്ചായിരുന്നു തുടക്കം. പാലക്കാട് ജില്ലയിലെ പട്ടാമ്പി നടുവട്ടം സ്വദേശിയാണ് ചന്ദ്രശേഖര വാര്യർ.

കോട്ടക്കൽ കോട്ടപ്പടിയിലെ ചന്ദ്രകാന്തത്തിലാണ് താമസം. കഥകളി വേഷത്തിന് 2017ൽ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. വാനപ്രസ്ഥം സിനിമയിൽ മോഹൻലാലിനെ കഥകളി അഭ്യസിപ്പിച്ചത് ഇദ്ദേഹമായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് കോട്ടക്കൽ നായാടിപ്പാറ നന്തിയൻ കുളമ്പ് സ്മശാനത്തിൽ നടക്കും. ഭാര്യ:സുശീല ദേവി മക്കൾ:ഡോ. ജ്യോത്സ്‌ന, ജിതേഷ് മരുമകൻ:സന്തോഷ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here