Advertisement

സൗദിയിൽ ജനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുംവിധം വാഹനം പാർക്ക് ചെയ്താൽ കനത്ത പിഴ

September 6, 2019
Google News 1 minute Read

പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുംവിധം വാഹനം പാർക്ക് ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. 150 റിയാൽ വരെയാണ് ഇത്തരം കുറ്റങ്ങൾക്ക് പിഴ. കെട്ടിടങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും ഇത് ബാധകമാണ്.

പൊതു സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും പ്രവേശനകവാടത്തിലും എക്‌സിറ്റിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽ്കി. പൊതു സ്വകാര്യ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സന്ദർശകരുടെ പോക്കുവരവിന് തടസ്സമാകാത്ത രീതിയിൽ പാർക്കിങ്ങിനായി നിർണയിച്ച സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ.

Read Also : ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങുന്ന വിദേശികള്‍ക്ക് ഇനി ഏത് സമയവും പുതിയ വിസയില്‍ സൗദിയില്‍ എത്താം

പള്ളികൾ, സ്‌കൂളുകൾ, പാർക്കുകൾ, പൊതു കെട്ടിടങ്ങൾ തുടങ്ങിയവയ്ക്ക് ഇത് ബാധകമായിരിക്കും. പാർക്കിങ്ങിനായി പ്രത്യേകം ഏർപ്പെടുത്തിയതല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ 100 മുതൽ 150 വരെ റിയാൽ പിഴ ചുമത്തും. ഭിന്നശേഷിക്കാർക്കായി നീക്കി വെച്ച പാർക്കിങ്ങുകളിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്താൽ 500 മുതൽ 900 റിയാൽ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here