മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വികെ തഹിൽ രമണി രാജിക്കൊരുങ്ങുന്നു

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. തഹിൽ രമണി രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.
തഹിൽ രമണിയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചിരുന്നു. സ്ഥലംമാറ്റം ശുപാർശ ചെയ്ത് കേന്ദ്രസർക്കാരിന് ഫയൽ കൈമാറുകയും ചെയ്തു. ഇതാണ് രാജിക്കുള്ള പ്രകോപനമെന്നാണ് സൂചന.ജുഡീഷ്യറിയിലെ അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം തഹിൽ രമണി സൂചിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
Read Also : സിപിഐഎം നേതാവ് എസ്‌ഐയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ ഇടപെട്ട് ഹൈക്കോടതി
ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനു എന്ന യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസിലെ പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് നൽകിയത് തഹിൽ രമണി അധ്യക്ഷയായ ബെഞ്ചായിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേയായിരുന്നു ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here