‘ഭർത്താവിന്റെ പാസ്‌പോർട്ട് അടക്കം നഷ്ടപ്പെട്ടു; ആ സമയത്ത് സിസിടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല’; ലണ്ടൻ വിമാനത്താവളത്തിലുണ്ടായ ദുരനുഭവം പങ്കുവെച്ച് സൗന്ദര്യ രജനികാന്ത്

ലണ്ടൻ വിമാനത്താവളത്തിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് സംവിധായകയും നിർമാതാവുമായ സൗന്ദര്യ രജനികാന്ത്. താരത്തിന്റെ ഭർത്താവ് വിശാഖന്റെ ഹാൻഡ് ബാഗ് വിമാനത്താവളത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടു. വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ഈ ബാഗ് കണ്ടെത്താൻ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു ശ്രമവുമുണ്ടായില്ലെന്നും താരം ആരോപിക്കുന്നു. ലണ്ടനിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ഹീത്രോ വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
സെപ്തംബർ 1നാണ് താരവും ഭർത്താവും വിമാനത്താവളത്തിൽ എത്തുന്നത്. അവിടെവച്ചാണ് ബാഗ് മോഷ്ടിക്കപ്പെടുന്നതും. ബാഗ് മോഷ്ടിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ താരവും ഭർത്താവും വിമാനത്താവളം അധികൃതരോട് പരാതിപ്പെട്ടു. എന്നാൽ ആ ദിവസം സിസിടിവി പ്രവർത്തിക്കുന്നില്ലായിരുന്നുവെന്നാണ് വിമാനത്താവള അധികൃതർ നൽകിയ പ്രതികരണം.
Read Also : ‘ഇതെന്റെ അവസാന ചിത്രമായിരിക്കും, രണ്ട് മാസം ഗർഭിണിയാണ്; മരിക്കുന്നതിന്റെ തലേദിവസം സൗന്ദര്യ പറഞ്ഞു’
ഇതിന് പിന്നാലെയാണ് സൗന്ദര്യ ട്വിറ്ററിലൂടെ വിമാനത്താവള അധികൃതരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി തനിക്കുണ്ടായ ദുരനുഭവം ട്വീറ്റ് ചെയ്യുന്നത്. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നമ്മുടെ വസ്തുക്കൾ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് സൗന്ദര്യ ട്വീറ്റ് ചെയ്തത്.
സൗന്ദര്യയുടെ ട്വീറ്റിന് താഴെ മറുപടിയുമായി എമിറേറ്റ് സപ്പോർട്ട് ടീം എത്തിയിട്ടുണ്ട്. സൗന്ദര്യയ്ക്കുണ്ടായ ദുരനുഭവത്തിൽ ഖേദിക്കുന്നുവെന്നും ബുക്കിംഗ് റിഫറൻസ് തങ്ങൾക്ക് ഇമെയിൽ സന്ദേശമായി അയക്കാനും അവർ മറുപടി ട്വീറ്റിൽ പറയുന്നു.
@emirates absolutely unacceptable!!! pic.twitter.com/F3prrJcEif
— soundarya rajnikanth (@soundaryaarajni) September 5, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here