‘മാൻ വെഴ്സസ് ബീസ്റ്റ്’; ടൊറന്റോ ഫെസ്റ്റിവലിൽ ജല്ലിക്കട്ട് കണ്ട മലയാളി എഴുതുന്നു

ജല്ലിക്കട്ട് = Man Vs Beast ??
പ്രിയ സുഹൃത്തുക്കളേ, ജല്ലിക്കട്ട് പോലെ ഒരു സിനിമയ്ക്ക് റിവ്യൂ എഴുതാൻ ഞാൻ ആളല്ല. മലയാള സിനിമയ്ക്ക് തീരെ പരിചിതമല്ലാത്ത, നമ്മൾ ഇതുവരെ കണ്ട് ശീലമില്ലാത്ത ഹെവി മേക്കിങ് ആണ് ജല്ലിക്കട്ടിൽ കാണാൻ സാധിക്കുന്നത്. ഞാൻ സിനിമയ്ക്ക് ആസ്പദമായ ഹരീഷേട്ടന്റെ ചെറുകഥ നേരത്തെ വായിച്ചിരുന്നില്ല, അതുകൊണ്ടു തന്നെ സിനിമയുടെ പേര് തന്ന ഒരു മുൻവിധി മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. പക്ഷെ ആ മുൻവിധിയെ അപ്പാടെ മാറ്റി മറിച്ചൊരു സിനിമ അനുഭവം ആയിരുന്നു ജല്ലിക്കട്ട് നൽകിയത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അന്തരം വളരെ ചെറുതാണെന്ന്, അഥവാ മനുഷ്യന്റെ ഉള്ളിലുള്ള മൃഗീയത അതിഭീകരമാണെന്ന് കാണിച്ചു തരുന്നതാണ് സിനിമയുടെ പ്ലോട്ട് എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. ജല്ലിക്കട്ട് എന്ന പേര് സിനിമയ്ക്ക് അനുയോജ്യം തന്നെയാണ് പക്ഷെ കഥാ പശ്ചാത്തലം വിശദീകരിച്ചു സിനിമയ്ക്ക് വെയിറ്റ് ചെയ്യുന്നവരുടെ ആകാംഷ കളയുന്നത് ശരിയല്ലല്ലോ.
നമ്മുടെ നാട്ടിലെ സദാചാര പൊള്ളത്തരങ്ങൾക്കും, സ്വാർത്ഥതയ്ക്കും, എന്തിന്, ഉടായിപ്പ് നാടൻ വൈദ്യത്തിനിട്ടു വരെ കണക്കിന് വിമർശനം ഉന്നയിക്കുന്നുണ്ട് ലിജോയും എസ് ഹരീഷും. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങും എക്സ്ട്രാ ഓർഡിനറിയാണ്. സിനിമയ്ക്ക് ശേഷം ഇവിടെ ഉള്ളവർ ‘Master of chaos’ എന്നാണ് ലിജോയെ വിശേഷിപ്പിച്ചത്. ഇവിടെ കണ്ടതുപോലെ ആവില്ല നാട്ടിൽ ഇറങ്ങാൻ പോവുന്ന സിനിമ എന്ന് എനിക്കുറപ്പാണ്. നമ്മൾ വിശദമായി ആസ്വദിക്കുന്ന, മനസ്സിലാക്കുന്ന റിവ്യൂ പോലെ ഒന്ന് എനിക്ക് ഈ സിനിമയ്ക്ക് വേണ്ടി, സിനിമ കണ്ടു കഴിഞ്ഞയുടനെ തയ്യാറാക്കാൻ എന്തുകൊണ്ടോ
സാധിക്കുന്നില്ല, സദയം ക്ഷമിക്കുക. അതിനു കാരണം സിനിമ സമ്മാനിക്കുന്ന ഞെട്ടലാണ്. അതുപോലെ ഒരു ഞെട്ടൽ പലർക്കും ജല്ലിക്കട്ട് കണ്ടു കഴിയുമ്പോൾ തോന്നും എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ ആർക്കെങ്കിലും കഴിഞ്ഞാൽ അവരോടുള്ള മുൻകൂർ ബഹുമാനം അറിയിക്കട്ടെ. ഒരു കാര്യം പറയാനുള്ളത്, അങ്കമാലി ഡയറീസ് പോലെ, അല്ലെങ്കിൽ ഒരു എന്റെർറ്റൈനെർ ആണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ആ വഴിക്ക് പോവരുത്. എന്നാൽ an extraordinary film making ആണ് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ get ready for jellikkettu.
‘Save for thee and thy lessons, man in society would everywhere sink into a sad compound of the fiend and the wild beast; and this fallen world would be as certainly a moral as a natural wilderness’. – Hugh Miller
(മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ ആഷിഷ് തോമസ് എഴുതിയ കുറിപ്പ്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here