സർക്കാർ ആദ്യ നൂറ് ദിവസം പിന്നിടുമ്പോൾ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എൻഡിഎ സർക്കാർ വീണ്ടും അധികാരമേറ്റ് ആദ്യ നൂറ് ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ കാലയളവിൽ എത്ര വലിയ തീരുമാനങ്ങളാണ് എൻഡിഎ സർക്കാർ എടുത്തതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 130 കോടി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ സർക്കാരിന് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ രോഹ്തക്കിലെ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
PM Modi in Rohtak, #Haryana: Be it the matter of Jammu, Kashmir & Ladakh or of worsening water crisis, 130 crore citizens of India have started looking for new solutions to the problems. pic.twitter.com/nkQOjzgukL
— ANI (@ANI) September 8, 2019
വൻ മാറ്റങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 60 വർഷത്തെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായാണ് കുറഞ്ഞ സമയത്തിൽ ഇത്രയധികം ബില്ലുകൾ പാസാക്കുന്നത്. മുത്തലാഖ് ബിൽ അടക്കമുള്ള സുപ്രധാന ബില്ലുകളാണ് ഈ സെഷനിൽ പാസാക്കിയത്. കശ്മീർ പ്രശ്‌നത്തിന് പരിഹാരം കാണാനും സാധിച്ചു. നിരവധി പുതിയ വികസന പദ്ധതികൾ പ്രാബല്യത്തിൽ വരുത്താനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
ദിശാബോധമുള്ള മാറ്റങ്ങളുടെയും വികസനത്തിന്റെയും നൂറ് ദിനങ്ങളാണ് കടന്നുപോകുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. അപ്രതീക്ഷിത തീരുമാനങ്ങൾ നിറഞ്ഞതായിരുന്നു രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ നൂറുദിനങ്ങളെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും ജമ്മു കശ്മീർ വിഭജനവുമെല്ലാം ഈ വലിയ തീരുമാനങ്ങളിൽ ചിലതാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here