ആത്മാഭിമാനമുണ്ടെങ്കിൽ പി ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് കോടിയേരി ബാലകൃഷ്ണൻ

ആത്മാഭിമാനമുണ്ടെങ്കിൽ പി ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസഫ് കോൺഗ്രസിന്റെ തടവറയിലാണ്. കേരള കോൺഗ്രസിനെ ശിഥിലമാക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഉടലെടുത്ത തർക്ക വിഷയങ്ങളിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫിന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ചുവെന്ന് കോടിയേരി പറഞ്ഞു. കൺവെൻഷൻ പരിപാടിയിൽ ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാൻ പോലും യുഡിഎഫ് നേതാക്കൾക്കായില്ല. ജോസഫിനെ അപമാനിക്കുന്നതും അപമാനിച്ചുകൊണ്ടിരിക്കുന്നതും യുഡിഎഫാണ്. ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യുഡിഎഫ് വിടണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, പാല ഉപതരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങളല്ല എൽഡിഎഫിന് സാധ്യത നൽകുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here