കമൽ ഹാസനെതിരെ മാനസിക പീഡനത്തിന് പരാതി നൽകി നടി മധുമിത
നടൻ കമൽ ഹാസനെതിരെ പരാതി നൽകി നടി മധുമിത. മാനസികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുമിത കമൽ ഹാസനെതിരെ പരാതി നൽകിയത്. കമൽ ഹാസൻ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസണിലെ മുൻ മത്സരാർത്ഥികൂടിയാണ് നടി.
ചെന്നൈ നസ്രത്ത്‌പേട്ട് പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയിരിക്കുന്നത്. കമൽഹാസന് പുറമെ ബിഗ് ബോസിലെ മറ്റ് മത്സരാർഥികൾക്കെതിരേയും നടി പരാതി നൽകിയിട്ടുണ്ട്. കമൽ ഹാസനും സഹ മത്സരാർത്ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. തനിക്ക് സഹ മത്സരാർത്ഥികളിൽ നിന്ന് മാനസിക പീഡനം നേരിട്ടപ്പോൾ കമൽഹാസൻ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്‌നത്തിൽ ഇടപ്പെട്ടില്ലെന്നും മധുമിത പരാതിയിൽ വ്യക്തമാക്കുന്നു.
Read Also: ചേരനെതിരെ ലൈംഗികാരോപണവുമായി ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥി
ബിഗ് ബോസ് ഷോയിലെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് മധുമിത അടുത്തിടെ പരിപാടിയിൽ നിന്നും പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി നടി രംഗത്തെത്തിയത്. വിജയ് ടി വി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിൽ സംവിധായകനും നടനുമായ ചേരൻ, നടി ഫാത്തിമാ ബാബു, വനിത വിജയകുമാർ, സാക്ഷി അഗർവാൾ, അഭിരാമി വെങ്കിടാചലം, കവിൻ, ഷെറിൻ തുടങ്ങി 12 താരങ്ങളാണ് മത്സരാർത്ഥികൾ. ചേരനെതിരെ ലൈംഗിക ആരോപണവുമായി ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന മീര മിഥുൻ രംഗത്തെത്തിയത് വാർത്തയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here