കറൻസികളുടെ വലിപ്പം കുറച്ചത് പേഴ്‌സിൽ സൂക്ഷിക്കാനുള്ള സൗകര്യത്തിന്

കറൻസി നോട്ടുകളുടെ വലിപ്പം കുറച്ചത് പേഴ്‌സുകളിൽ സൂക്ഷിക്കാനുള്ള സൗകര്യം കണക്കിലെടുത്തെന്ന് റിസർവ് ബാങ്ക്. കാഴ്ചവൈകല്യമുള്ളവർക്ക് കൂടി സൗകര്യപ്രദമായ രീതിയിൽ നോട്ടുകളും നാണയങ്ങളും പുറത്തിറക്കണമെന്ന ആവശ്യത്തിന്മേൽ നാഷണൽ അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് (NAB) സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. അന്താരാഷ്ട്ര കറൻസികൾക്ക് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നോട്ടുകളേക്കാൾ വലിപ്പം കുറവാണെന്നും വലിപ്പം കുറഞ്ഞ നോട്ടുകൾ നിർമ്മാണ ചെലവ് കുറയ്ക്കുമെന്നും റിസർവ് ബാങ്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ആർ ധോന്ദ് കോടതിയെ ധരിപ്പിച്ചു.
എന്നാൽ, നോട്ടുകളുടെ വലിപ്പ കൂടുതൽ കൊണ്ടുള്ള പ്രശ്‌നങ്ങൾ തിരിച്ചറിയാൻ റിസർവ് ബാങ്കിന് ഇത്രയും കാലം എടുക്കേണ്ടതായി വന്നോ എന്നും ഇനി പേഴ്‌സിൽ വെക്കാവുന്നതരത്തിൽ പോക്കറ്റുണ്ടാക്കും. അങ്ങനെ വസ്ത്രത്തിന്റെ ഡിസൈനർ തീരുമാനിക്കുന്ന പോലെയാവും നോട്ടുകളുടെ ആകൃതി എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. മാത്രമല്ല, കാഴ്ചവൈകല്യമുള്ളവർക്കായി ആർബിഐ മൊബൈൽ ആപ്പ് തയ്യാറാക്കുന്നുണ്ടെന്നും അത് നവംബറോടെ ലഭ്യമാകുമെന്നും ധോന്ദ് കോടതിയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here