കൊച്ചിയിൽ തകർന്ന റോഡുകളെ ചൊല്ലിയുള്ള വാക്ക് പോരിൽ ജനപ്രതിനിധികൾ

കൊച്ചിയിലെ തകർന്ന റോഡുകളെ ചൊല്ലിയുള്ള ജന പ്രതിനിധികളുടെ വാക്ക് പോര് തുടരുന്നു. കൊച്ചിയിൽ തകർന്ന് കിടക്കുന്നത് സർക്കാർ റോഡുകളെന്ന് കൊച്ചി കോർപ്പറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹാരീസ് ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, തകർന്ന റോഡുകളുടെ ഉത്തരവാദിത്വം വാട്ടർ അതോറിറ്റിക്കാണെന്നാണ് മേയർ സൗമിനി ജയിൻ പറയുന്നത്. അറ്റകുറ്റപണികൾ നടക്കുമ്പോഴും കൊച്ചിയിൽ ഇന്നും ഗതാഗത കുരുക്ക് രൂക്ഷമാണ്. തകർന്ന റോഡുകളിൽ ഏറെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലാണെന്നാണ് കൊച്ചി കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് പറയുന്നത്. തകർന്ന റോഡുകളുടെ ഉത്തരവാദിത്വം കൊച്ചി കോർപ്പറേഷന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രി ജി. സുധാകരൻ ശ്രമിക്കുന്നത്. പൊതു ജനത്തെ മന്ത്രി തെറ്റ് ധരിപ്പിക്കുകയാണെന്നും ഹാരീസ് കുറ്റപ്പെടുത്തി.

അതേ സമയം അറ്റകുറ്റ പണികൾ നടക്കുമ്പോഴും കൊച്ചിയിലെ വൈറ്റില കുണ്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിൽപെട്ട്് വലയുകയാണ് സാധാരണ ജനങ്ങൾ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More