പ്രളയം; കേന്ദ്രസഹായം തേടി കേരളം ഇതുവരെ പ്രതിനിധി സംഘത്തെ അയച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

പ്രളയ സഹായ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പ്രളയവുമായി ബന്ധപ്പെട്ട സഹായത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി തിരുവനന്തപുരത്തിരുന്ന് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. എന്നാൽ കേന്ദ്ര സഹായം തേടി കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പ്രതിനിധി സംഘത്തെ ഇതുവരെ അയച്ചിട്ടില്ല. ഡൽഹിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുകയും കാര്യങ്ങൾ കേന്ദ്രത്തെ അറിയിക്കുകയുമാണ് വേണ്ടതെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
Read Also; പ്രളയ ധനസഹായം; അപ്പീൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നത് വൈകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
ബിജെപി പാലാ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി പ്രളയ സഹായത്തെപ്പറ്റി പരാമർശിച്ചത്. പാലായിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരായ വിധിയെഴുത്തുണ്ടാകും. വികസനമാണ് ബിജെപി പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉയർത്തിക്കാട്ടുക. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രഫണ്ട് മോദിസർക്കാർ പത്ത് ശതമാനമാണ് വർധിപ്പിച്ചത്. എന്നാൽ ഇത് സംസ്ഥാനം വിനിയോഗിക്കുന്നില്ലെന്നും സദാനന്ദ ഗൗഡ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here