ഇമാമും ഭാര്യയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ

ഇമാമിനേയും ഭാര്യയേയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാനയിലെ സോൻപത്ത് ജില്ലയിലെ മാണിക് മജ്രിയിലെ പള്ളിക്ക് സമീപമാണ് സംഭവം. അക്രമി സംഘം ഇമാമിനേയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇർഫാൻ (38) ഭാര്യ യസ്മിൻ (25) എന്നിവരെയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ പ്രാർത്ഥനയ്ക്കുവേണ്ടി പള്ളിയിലെത്തിയവരാണ് സമീപത്ത് രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ ഇരുവരേയും കണ്ടെത്തിയത്.

ഗ്രാമത്തിൽ ആരുമായും ഇവർക്ക് യാതൊരു രീതിയിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ച പുലർച്ചെ ഗ്രാമത്തിലെ രണ്ടു ഗ്രൂപ്പിൽപ്പെട്ട ആളുകൾ തമ്മിൽ ഭൂമിതർക്കം ഉണ്ടായെന്നും കൊല്ലപ്പെട്ട ഇമാം പ്രശ്‌നത്തിൽ ഇടപെട്ടതായും നാട്ടുകാർ പറഞ്ഞു. തുടർന്ന് പ്രശ്‌നത്തിൽ ഉൾപ്പെട്ട ഒരു ഗ്രൂപ്പ് ഇമാമിനെ ഭീഷണിപ്പെടുത്തി. ഇരുവരുടേയും കൊലപാതകത്തിന് പിന്നിൽ ഈ ഗ്രൂപ്പ് ആണോ എന്ന സംശയമുണ്ടെന്നും പ്രദേശവാസികൾ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top