മസൂദ് അസ്ഹറിനെ പാകിസ്താൻ ജയിലിൽ നിന്ന് വിട്ടയച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ജയിലിൽ നിന്ന് വിട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യമായി ജയിലിൽ നിന്ന് വിട്ടയച്ചതായാണ് വിവരം. ഇന്ത്യൻ അതിർത്തികളിൽ സൈന്യത്തിന് അതീവ സുരക്ഷാ നിർദേശം നൽകി.

സിയാൽ കോട്ട്, ജമ്മു കശ്മീർ, രാജസ്ഥാൻ സെക്ടറുകളിൽ പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചതായി റിപ്പാർട്ടുണ്ട്. അതിർത്തി പ്രദേശത്ത് പാക് സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കരുതിയിരിക്കാനും രഹസ്യാന്വേഷണ ഏജൻസികൾ ബിഎസ്എഫിനും മറ്റ് സേനാ വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Read also: ഭീകരരുടെ പട്ടിക പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; മസൂദ് അസറും ദാവൂദ് ഇബ്രാഹിമും പട്ടികയിൽ

പാക് സൈന്യം നടത്തുന്ന പ്രകോപനത്തിന്റെ മറവിൽ കൂടുതൽ ഭീകരരെ ഇന്ത്യയിലെത്തിച്ച് ആക്രമണം നടത്തുകയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. കശ്മീരി സഹോദരന്മാർക്ക് വേണ്ടി ഏതറ്റം വരെ പോകോനും പാക് സൈന്യം തയ്യാറാണെന്ന് പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ് വി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അവസാന വെടുയുണ്ട വരെ, അവസാന സൈനികന്റെ അവസാനശ്വാസം വരെ കടമ നിർവഹിക്കുമെന്നും ബജ്‌വ കൂട്ടിചേർത്തിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് മസൂദ് അസ്ഹർ ഉൾപ്പെടെയുള്ളവരെ കേന്ദ്രസർക്കാർ ഭീകരരായി പ്രഖ്യാപിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More