അഭിനയ സിംഹമേ: നഖം വെട്ടാതിരിക്കാന് തലകറങ്ങിവീഴുന്ന നായ; വീഡിയോ വൈറല്‍

മനുഷ്യനോട് ഏറ്റവുമധികം അടുപ്പം കാണിക്കുന്ന മൃഗങ്ങളിലൊന്നാണ് നായ. വളർത്തു മൃഗങ്ങളിൽ മനുഷ്യനെ ഏറ്റവുമധികം സ്നേഹിക്കുന്നതും നായ തന്നെ. സ്നേഹത്തിൻ്റെ നായക്കഥകൾ നമ്മൾ കണ്ടിട്ടും വായിച്ചിട്ടും ഉള്ളതാണല്ലോ. ഇപ്പോഴിതാ മറ്റൊരു കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു നായയാണ് കഥയിലെ നായകൻ. നഖം വെട്ടലിൽ നിന്ന് രക്ഷ നേടാൻ അവൻ തലകറങ്ങുന്നതായി അഭിനയിച്ച് നിലത്തു വീഴുകയാണ്. ഇതിൻ്റെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയ പങ്കു വെക്കുന്നുണ്ട്. 60 ലക്ഷത്തില്‍ അധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.
നഖം വെട്ടാനായി ഉടമ പാദം കൈയില്‍ എടുത്തപ്പോഴാണ് തന്റെ കഴിവ് പുറത്തെടുക്കുന്നത്. നഖം വെട്ടാനുള്ള ക്ലിപ്പ് കണ്ടതോടെ നാലു കാലും പൊക്കി ഒറ്റ വീഴ്ചയാണ്. കണ്ണുകള്‍ വിടര്ത്തിയുള്ള അവന്റെ വീഴ്ച കണ്ട് ചിരിച്ചു മറിയുകയാണ് സോഷ്യല്‍ മീഡിയ. തന്റെ നായക്കുട്ടികളുടെ കുസൃതികൾ ഷെയര്‍ ചെയ്യുന്നവരും നിരവധിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here