‘തന്നോട് മിമിക്രി കാണിക്കാൻ പറഞ്ഞാൽ താൻ കാണിച്ചാൽ മതി’; കാളിദാസിനോട് ജോജു; വീഡിയോ

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി ദർബാർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ജോജു ജോർജ് അടക്കമുള്ള താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ കാളിദാസനെ ചേർത്തുപിടിച്ച് ജോജു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിവാഹിതരായ അനൂപ് ചന്ദ്രനും ഭാര്യയും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.

പുതിയ മിമിക്രി ഏതെങ്കിലും പഠിച്ചോ എന്ന് ജോജു ചോദിച്ചപ്പോൾ കാളിദാസൻ വിഷയം മാറ്റാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന ജിതിന്റെ മിമിക്രി കണ്ടാലോ എന്ന് പറഞ്ഞ് കാളിദാസ് മൈക്ക് കൈമാറാൻ ശ്രമിച്ചപ്പോൾ ജോജു ഇടപെട്ടു. മൈക്ക് കൈവശപ്പെടുത്തിയ ജോജു, അങ്ങനെ പറ്റിക്കാൻ നോക്കേണ്ടന്നും തന്നോട് മിമിക്രി കാണിക്കാൻ പറഞ്ഞാൽ താൻ കാണിച്ചാൽ മതിയെന്നും പറഞ്ഞു. കാളിദാസിനെ പോലെ ഇത്ര ചെറുപ്പത്തിൽ മനോഹരമായി ശബ്ദങ്ങൾ അനുകരിക്കുന്ന മറ്റെരാളേയും കണ്ടിട്ടില്ലെന്ന് ജോജു പറഞ്ഞു. ജയറാമിന്റെ മകനായതുകൊണ്ടാണ് അത്തരത്തിലൊരു കഴിവ് ലഭിച്ചതെന്നും ജോജു പറഞ്ഞു. തുടർന്ന് നടൻ വിജയിയുടെ ശബ്ദം കാളിദാസ് അനുകരിക്കുകയും ചെയ്തു.

ദമ്പതിമാരായ സദീപ്ഗീതിക എന്നിവർ ചേർന്നാണ് ഹാപ്പി ദർബാർ സംവിധാനം ചെയ്തിരിക്കുന്നത്. ഹാപ്പി സിംഗ് എന്ന കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാവേദ് ജഫ്രിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിദ്ധിഖ്, ശാന്തികൃഷ്ണ, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമ്മൂട്, ബാലു വർഗീസ് എന്നിവരാണ് മറ്റ് താരങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top