വൈറലായി ‘ഓലക്കിടാത്തി’ മ്യൂസിക്കൽ വീഡിയോ

വിനയ് ഭാസ്കർ സംവിധാനം ചെയ്ത ഓലക്കിടാത്തി എന്ന മ്യൂസിക്കൽ വീഡിയോ യുട്യൂബിൽ വൈറലാവുന്നു. സിനിമാതാരങ്ങൾ അണിനിരക്കുന്ന ഓണപ്പാട്ട് സംഗീതസംവിധായകൻ ലീല എൽ. ഗിരീഷ്‌ കുട്ടനാണ് സംവിധനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. സിനിമാ താരങ്ങൾക്കൊപ്പം പ്രശസ്തരായ സിനിമാ പ്രവർത്തകരും ഓലക്കിടാത്തിയുടെ അണിയറയിൽ ഒരുമിക്കുന്നു.

സിനിമാ താരങ്ങളായ ഗോകുലൻ, രാജേഷ് ശർമ്മ, ധന്യ അനന്യ, ചാന്ദിനി എന്നിവർക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന മ്യൂസിക്കൽ വീഡിയോയുടെ രചന അജീഷ് ദാസൻ ആണ്. ലീല എൽ. ഗിരീഷ്‌ കുട്ടനും അഞ്ചു പീറ്ററും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം പ്രമേയം കൊണ്ടും ശ്രദ്ധേയമാണ്.

ഗൃഹനാഥനും അമ്മയും ഭാര്യയും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് സഹോദരിയും കുടുംബവും ഓണമാഘോഷിക്കാൻ എത്തുന്നതാണ് പ്രമേയം. ഇനിയും കൈമോശം വരാത്ത നാട്ടിൻപുറത്തിന്റെ നന്മയും സമൃദ്ധിയും അവിടത്തെ ഓണവുമെല്ലാം മനോഹരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു.

കഴിഞ്ഞ പ്രളയകാലത്തു ഷൂട്ട് തുടങ്ങി മുഴുവിപ്പിക്കാനാകാതെ പോയ പ്രൊജക്റ്റ് ഈ വർഷമാണ് പൂർത്തിയാക്കാനായത്. ഇക്കൊല്ലം തകർത്തു പെയ്ത മഴയിലും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പൂർത്തിയാക്കിയ ഓലക്കിടാത്തി ഇക്കൊല്ലത്തെ ഓണപ്പാട്ടുകളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top