ഫുട്ബോൾ കളിക്കിടെ ഗാലറിയിലിരുന്ന് പുകവലിച്ച് പയ്യൻ; അന്വേഷിച്ചപ്പോൾ പയ്യനൊരു കുട്ടിയുണ്ടെന്നറിഞ്ഞ് ഞെട്ടി സംഘാടകർ; വീഡിയോ

ധനസമാഹരണത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറിയിലിരുന്ന് പുകവലിക്കുന്ന പയ്യനെ കണ്ട് ഞെട്ടി സംഘാടകര്‍. ഓട്ടിസം, കാന്‍സര്‍ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിന് വേണ്ട ധനസമാഹരണത്തിനായി നടത്തിയ ഫുട്‌ബോള്‍ മത്സരത്തിന് ഇടയില്‍ ഗ്യാലറിയിലിരുന്ന് പുകവലിക്കുന്ന പയ്യന്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് സംഘാടകര്‍ക്ക് തേടിപ്പിടിച്ച് കണ്ടെത്തേണ്ടി വന്നത്. കണ്ടെത്തിയപ്പോഴാവട്ടെ വീണ്ടും ഞെട്ടൽ. കാരണം ആ പയ്യനൊരു കുട്ടിയുണ്ട്.
തുര്‍ക്കി ഫുട്‌ബോള്‍ ക്ലബായ ബേര്‍സാസ്‌പോറും, ഫെനര്‍ബാഷേയും തമ്മില്‍ തിംസാ അരീനയില്‍ വെച്ച നടന്ന സൗഹൃദ മത്സരത്തിന് ഇടയിലായിരുന്നു സംഭവം. ഒരു കുട്ടിയുടെ തൊട്ടടുത്തിരുന്നു പുകവലിക്കുന്ന പയ്യന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. ക്യാമറയിലായെന്ന് അറിഞ്ഞപ്പോഴും പയ്യന്‍ കൂളായിരുന്നു പുകവലിച്ചു.
Short footage from the game Fenerbahce vs Bursaspor organized to help kids. pic.twitter.com/PKEIhty4Fc
— Psikomanjak (@psikomanjak) September 8, 2019
ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നതോടെ സംഘാടകര്‍ പയ്യനെ തിരഞ്ഞിറങ്ങി. 36 വയസുള്ള ബേര്‍സാസ്‌പോര്‍ ആരാധകനായിരുന്നു അതെന്നാണ് സംഘാടകര്‍ കണ്ടെത്തിയത്. തൊട്ടടുത്ത് ഇരുന്നത് അനിയനല്ല, മകനായിരുന്നു. പ്രായം വ്യക്തമായതോടെ, പൊതുസ്ഥലത്തിരുന്ന് പുകവലിച്ചതിനുള്ള ശിക്ഷയായി 13 യൂറോ പിഴയടച്ച് ഇവരെ പോവാന്‍ സംഘാടകര്‍ അനുവദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here