മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ല്ലം തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി സി ​വി​ദ്യാ ച​ന്ദ്ര​ൻ (39) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് തി​രു​വ​ന​ന്ത​പു​രം കാ​ര​യ്ക്കാ​മ​ണ്ഡ​പം തെ​ക്കേ​വീ​ട്ടി​ൽ യു​ഗേ​ഷി​നെ (45) ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ൽ​ഖൂ​സി​ൽ വി​ദ്യ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വി​ദ്യ​യു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ട യു​ഗേ​ഷ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്താ​നി​രി​ക്കെ​യാ​ണ് വി​ദ്യ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സ​ഹോ​ദ​ര​ൻ വി​ന​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇ​രു​വ​രും ത​മ്മി​ൽ ഏ​റെ​ക്കാ​ല​മാ​യി അ​ത്ര​ ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഭ​ർ​ത്താ​വി​നെ​തി​രേ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് വി​ദ്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യും വി​ന​യ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സ​ന്ദ​ർ​ശ​ക വിസ​യി​ലാ​ണ് യു​ഗേ​ഷ് യു​എ​ഇ​യി​ൽ എ​ത്തി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top