തകർത്തത് 37 കാറുകളും അഞ്ച് ട്രക്കുകളും; ‘സാഹോ’ മേക്കിംഗ് വീഡിയോ പുറത്ത്

ബാഹുബലിക്ക് ശേഷം പ്രഭാസിൻ്റേതായി പുറത്തിറങ്ങിയ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ പുറത്ത്. ഏട്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ആക്ഷന്‍ രംഗങ്ങള്‍ക്കായി ഉപയോഗിച്ചത്. ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ബ്രഹ്മാണ്ഡ ചിത്രത്തിനായി പ്രത്യേക ട്രക്കുകളും മറ്റും നിര്‍മ്മിച്ചത്. വിഎഫ്എക്സ് ടീമും ആക്ഷൻ കൊറിയോഗ്രാഫർമാരും തമ്മിലുള്ള ചർച്ചയും മേക്കിംഗ് വീഡിയോയിൽ കാണാം.

അതേ സമയം, ചിത്രം തിയറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. 350 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ മുടക്കുമുതല്‍ തിരിച്ചു പിടിച്ചുകൊണ്ടാണ് പ്രദര്‍ശനം തുടരുന്നത്. തെലുങ്ക് പതിപ്പിനൊപ്പം തന്നെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ താര ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു. സംഘടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി മാത്രം കോടികളാണ് അണിയറ പ്രവര്‍ത്തകര്‍ ചെലവഴിച്ചിരുന്നത്.

ഇതിനിടെ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമുയർന്നിരുന്നു. ഫ്രഞ്ച് സംവിധായകൻ ജെറോം സല്ലെ ആണ് സാഹോയ്ക്കെതിരെ രംഗത്തു വന്നത്. സാഹോ, 2008ൽ പുറത്തിറങ്ങിയ തൻ്റെ സിനിമ ‘ലാർഗോ’യുടെ മോഷണമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. ഇതിനു മുൻപും സാഹോയ്ക്കെതിരെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു. ചിത്രത്തിൻ്റെ പോസ്റ്റർ തൻ്റെ ആർട്ട്‌വർക്ക് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി ബാംഗ്ലൂർ സ്വദേശിനിയാണ് മുൻപ് രംഗത്തു വന്നത്. 2014ൽ ചെയ്ത തൻ്റെ ആർട്ട്‌വർക്ക് കോപ്പിയടിച്ചാണ് ചിത്രത്തിൻ്റെ പോസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഷിലോ ശിവ് സുലൈമാൻ എന്ന ആർട്ടിസ്റ്റ് ആരോപിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More