മലയാളത്തിൽ ചോദ്യം തയാറാക്കാത്ത പിഎസ്‌സിയെ പിരിച്ചുവിടണം : അടൂർ ഗോപാലകൃഷ്ണൻ

മലയാളത്തിൽ ചോദ്യം തയാറാക്കാനുള്ള സർക്കാരിന്റെ നിർദ്ദേശം അനുസരിക്കാത്ത പിഎസ്‌സിയെ പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. പിഎസ്‌സി പരീക്ഷകളുടെ ചോദ്യം മലയാളത്തിൽ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന തിരുവോണദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവോണദിനമായ ഇന്ന് പിഎസ്‌സി ഓഫീസിന് മുന്നിൽ നിരാഹാര സമരമിരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ. സുഗതകുമാരി, എം കെ സാനു, ഷാജി എൻ കരുൺ, സി രാധാകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, വി ആർ പ്രബോധചന്ദ്രൻ നായർ, ബി രാജീവൻ തുടങ്ങിയവർ വീട്ടിലും ഉപവസിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here