പാക് അധീന കശ്മീരിനായി സൈന്യം സജ്ജം : കരസേനാ മേധാവി

പാക് അധീന കശ്മീരിനായി സൈന്യം സജ്ജമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. കശ്മീരിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നും കശ്മീർ നടപടി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടിയാണെന്നും ബിപിൻ റാവത്ത് പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇനി പാക് അധിനിവേശ കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സർക്കാരിന്റെ അടുത്ത അജണ്ടയെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also : മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന യുദ്ധവിമാനങ്ങളെ എല്ലാ റഡാറുകൾക്കും കണ്ടെത്താൻ സാധിക്കില്ല : ജനറൽ ബിപിൻ റാവത്ത്
കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ കമ്മീഷനിലടക്കം കശ്മീർ വിഷയത്തിൽ ഇന്ത്യ ശക്തമാ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന വരുന്നത്.
ഇനി പാകിസ്താനുമായി ചർച്ച നടത്തുന്നത് പാക് അധിനിവേശ കാശ്മീരിന്റെ വിഷയത്തിൽ മാത്രമായിരിക്കുമെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ പുന:പരിശോധിക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കിയിരുന്നു.
#WATCH Army Chief, General Bipin Rawat on Union Minister Jitendra Singh’s statement, “Next agenda is retrieving PoK & making it a part of India”: Govt takes action in such matters. Institutions of the country will work as per the orders of the govt. Army is always ready. pic.twitter.com/RUS0eHhBXB
— ANI (@ANI) September 12, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here