Advertisement

ലോകത്തിലെ മി​ക​ച്ച 300 യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഇ​ന്ത്യ​യി​ൽ ​നി​ന്ന് ഒ​ന്നു​പോ​ലു​മി​ല്ല; 2012നു ശേഷം ആദ്യം

September 12, 2019
Google News 1 minute Read

ലോ​ക​ത്തെ മി​ക​ച്ച 300 യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​വേ​ഴ്സി​റ്റി പോ​ലും ഇ​ടം​പി​ടി​ച്ചി​ല്ല. 2012-നു​ശേ​ഷം ആ​ദ്യ​മാ​ണി​ത്. ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​ക്കി​യ ടൈം​സ് ഹ​യ​ർ എ​ജ്യൂ​ക്കേ​ഷ​നാ​ണു പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഇ​തു​വ​രെ മു​ൻ​പ​ന്തി​യി​ൽ നി​ന്നി​രു​ന്ന ബാം​ഗ​ളൂ​ർ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ​സ് 50 സ്ഥാ​നം പി​ന്നി​ലേ​ക്കു പോ​യി. ഇ​പ്പോ​ൾ 301-350 റാ​ങ്കു​ക​ൾ​ക്കി​ടെ​യാ​ണ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​നു സ്ഥാ​നം. ഇ​തി​നു തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ഐ​ഐ​ടി റോ​പ​ർ, ഐ​ഐ​ടി ഇ​ൻ​ഡോ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റെ പി​ന്നി​ലേ​ക്കു പോ​യി. മും​ബൈ, ഡ​ൽ​ഹി, ഖ​ര​ഗ്പു​ർ ഐ​ഐ​ടി​ക​ൾ നാ​നൂ​റി​നും അ​ഞ്ഞൂ​റി​നും ഇ​ട​യി​ലെ റാ​ങ്കു​ക​ളി​ലാ​ണ്.

ഇ​ന്ത്യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 20 യൂ​ണി​വേ​ഴ്സി​റ്റി​ക​ളെ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഗ​ണ​ന ന​ൽ​കി പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തു ഫ​ലം​ക​ണ്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, തി​രി​ച്ച​ടി​ച്ചെ​ന്നു കൂ​ടി​യാ​ണു പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യാ​ണു റാ​ങ്കിം​ഗി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. ക​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി, സ്റ്റാ​ൻ​ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി, മ​സാ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി എ​ന്നി​വ​യും ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം​പി​ടി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here