Advertisement

ഹരിയാനയില്‍ പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കേസിലാക്കി ബോയ്‌സ് ഹോസ്റ്റലില്‍ കയറ്റാന്‍ ശ്രമം; പ്ലാനിങ് പൊളിച്ച് സുരക്ഷാ ജീവനക്കാര്‍

April 12, 2025
Google News 2 minutes Read
haryana

ഹരിയാനയില്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ സ്യൂട്ട് കേസില്‍ എത്തിക്കാന്‍ ശ്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്‌കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ കുസൃതിയെന്ന് ഒപി ജിന്‍ഡാല്‍ സര്‍വ്വകലാശാല പി ആര്‍ ഒ പ്രതികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെക്യൂരിറ്റി ഗാര്‍ഡുകള്‍ വലിയ സ്യൂട്ട്‌കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പെണ്‍കുട്ടി സ്യൂട്ട്‌കേസിലുണ്ട് എന്ന് എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പെണ്‍കുട്ടി ഈ സര്‍വകലാശലയിലെ വിദ്യാര്‍ത്ഥിനിയാണോ എന്നതിലും വ്യക്തതയില്ല.

വിദ്യാര്‍ത്ഥികള്‍ കുസൃതി കാണിക്കുകയായിരുന്നുവെന്നും സുരക്ഷ കര്‍ശനമായതുകൊണ്ടാണ് ഇത് കണ്ടുപിടിക്കാന്‍ സാധിച്ചതെന്നും സര്‍വകലാശാല വ്യക്തമാക്കി. വിഷയത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാല പിആര്‍ഒ വ്യക്തമാക്കി.

Story Highlights : Student caught sneaking girl hidden in suitcase into boys’ hostel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here