അപമാനം സഹിച്ച് പി.ജെ ജോസഫ് അധികകാലം യുഡിഎഫിൽ തുടരില്ലെന്ന് കോടിയേരി

പി.ജെ ജോസഫ് ഇനി അധികനാൾ യുഡിഎഫിനൊപ്പം നിൽക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിലവിലെ സാഹചര്യത്തിൽ ജോസഫിന് അധികനാൾ യുഡിഎഫിൽ തുടരാനാകില്ല. തർക്കങ്ങളുടെ പേരിൽ യുഡിഎഫ് വിട്ടു വരുന്നവരെ സ്വീകരിക്കില്ലെന്നും എന്നാൽ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പുറത്തു വന്നാൽ മറ്റ് കാര്യങ്ങൾ ആലോചിക്കാമെന്നും കോടിയേരി വ്യക്തമാക്കി.
ഒറ്റക്കെട്ടെന്ന് അവകാശപ്പെടുമ്പോഴും യുഡിഎഫിൽ ഭിന്നത രൂക്ഷമാണ്. കേരളാ കോൺഗ്രസുകാരനായ സ്ഥാനാർത്ഥി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത് പ്രവർത്തനത്തിൽ യോജിപ്പില്ല എന്നതിന് തെളിവാണ്. അപമാനവും വിമർശനവും സഹിച്ച് പി.ജെ ജോസഫിന് അധികനാൾ യുഡിഎഫിൽ തുടരാനാകില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Read Also; കൂവലിലൊന്നും പ്രകോപിതനാകില്ല; സ്ഥാനാർത്ഥി ജയിക്കാൻ ആഗ്രഹമുള്ളവർ പിന്തിരിയണമെന്ന് ജോസഫ്
ജോസഫിനെ മുന്നണിയിലേക്ക് ക്ഷണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തർക്കങ്ങളുടെ പേരിൽ യുഡിഎഫ് വിടുന്നവരെ സ്വീകരിക്കലല്ല എൽഡിഎഫ് രീതിയെന്നും, രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പുറത്തു വന്നാൽ ആലോചിക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. മുഖ്യമന്ത്രി ഉൾപ്പെടെ പാലായിൽ പ്രചാരണത്തിനെത്തുമെന്നും എൽഡിഎഫിന് വിജയം ഉറപ്പാണെന്നും കോടിയേരി പറഞ്ഞു. പാലായിലെ ജനവിധി സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും.
Read Also; ജോസഫ് പക്ഷം ശകുനം മുടക്കികൾ; നിയോഗം വിഡ്ഢിയാകാനെന്ന് പ്രതിച്ഛായ
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെടുകയാണ്. അവസാന ഘട്ടത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പാലായിലെത്തുമെന്നും കോടിയേരി പറഞ്ഞു. പാലാ നിയോജകമണ്ഡലത്തിലെ ബൂത്ത് തല അവലോകനം കോടിയേരിയുടെ സാന്നിധ്യത്തിൽ നടന്നു വരികയാണ്. മൂന്ന് ദിവസം കോടിയേരി ബാലകൃഷ്ണൻ പാലായിൽ തുടരും. പതിനെട്ടിനും ഇരുപതിനും കോടിയേരി പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളുണ്ട്. പതിനെട്ട് മുതൽ ഇരുപത് വരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലായിൽ പ്രചാരണത്തിനെത്തുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here