ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​ക്കു മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

മും​ബൈ​യി​ൽ ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​ക്കു മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ലാ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ക്കി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ മേ​മ​നെ​യാ​ണു മും​ബൈ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം ഒ​ന്നി​ന് രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലി​ങ്ക് റോ​ഡി​ലെ ചി​ഞ്ചോ​ളി ബ​ന്ദ​റി​ൽ ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​ക്കു മു​ന്നി​ൽ ഓ​ട്ടോ നി​ർ​ത്തി​യ ശേ​ഷം ഇ​യാ​ൾ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം കൂ​ടു​ത​ൽ അ​സ​ഭ്യ​പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലേ​ക്കും ഇ​യാ​ൾ ക​ട​ന്നു.

ഇ​തോ​ടെ പെ​ണ്‍​കു​ട്ടി സ്ഥ​ല​ത്തു​നി​ന്നു മാ​റി. ഇ​തി​നു​ശേ​ഷം മാ​താ​വി​നൊ​പ്പം ബ​ങ്കു​ർ ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ഓ​ട്ടോ ഡ്രൈ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മേ​മ​ൻ പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​യാ​ൾ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റെ​രാ​ളു​ടെ ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ്ര​തി​ക്കെ​തി​രേ നേ​ര​ത്തെ ത​ന്നെ സ്ത്രീ​പീ​ഡ​ന കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top