Advertisement

സോഷ്യൽ മീഡിയയിലൂടെ പെൺവാണിഭം; തട്ടിപ്പ് സംഘം കേരളത്തിലും; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

September 12, 2019
Google News 1 minute Read

സോഷ്യൽ  മീഡിയയിലൂടെ പെൺവാണിഭം ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിലും പ്രവർത്തനങ്ങൾ സജീവമാക്കുന്നു.വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ വലയിൽ നൂറുകണക്കിന് പേർ കുരുങ്ങിയതായി ട്വന്റിഫോർ അന്വേഷണത്തിൽ വ്യക്തമായി.മാനഹാനി ഭയന്ന് പരാതി നൽകാതെ പിന്മാറുകയാണ് പലരും. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.

സോഷ്യൽ മീഡിയയിലൂടെ യുവാക്കൾക്ക് സന്ദേശമയച്ച് ആകർഷിക്കുകയാണ് തട്ടിപ്പിന്റെ ആദ്യ പടി. താൻ സെക്‌സ് ബ്രോക്കറാണെന്നും യുവതികളെ ആവശ്യത്തിന് എവിടേയും എത്തിച്ച് തരാമെന്നും പറഞ്ഞ് പിന്നാലെക്കൂടും. യുവതികളുടെ ഫോട്ടോ ലഭിക്കാൻ അഞ്ചൂറ് രൂപ അക്കൗണ്ടിലിടണം. പണം കിട്ടിയാൽ 10 പേരുടെ ചിത്രങ്ങൾ അയച്ച് തരും. ഇതിൽ നിന്ന് താത്പര്യമുളള യുവതികളെ സെലക്ട് ചെയ്തതിന് ശേഷം ഡീൽ ഉറപ്പിക്കാൻ 5000 രൂപ അക്കൗണ്ടിലേക്ക് ഇടണം. പണം കിട്ടിയാൽ പിന്നെ സംഘത്തിന്റെ പൊടിപോലും കാണില്ല.

Read Also : യുപിയിൽ 14 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണു ചൂഴ്ന്നെടുത്തു; അയൽക്കാരൻ അറസ്റ്റിൽ

പണം നഷ്ടമായശേഷം തട്ടിപ്പാണെന്ന് തിരിച്ചറിയുമെങ്കിലും മാനഹാനി ഭയന്ന് ആരും പരാതിപ്പെടില്ലെന്നതാണ് സംഘത്തിന് ആത്മവിശ്വാസം നൽകുന്നത്. സംസ്ഥാനത്ത് നിരവധി പേർ ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽപ്പെട്ടതായാണ് വിവരം.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകൾ. ആരും പരാതി നൽകാൻ തയ്യാറാകാത്തതിനാൽ ധൈര്യപൂർവ്വം വിലസുകയാണ് ഈ കൊളള സംഘം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here