ഇന്ത്യയുടെ സാമ്പത്തിക മേഖല ദുർബലമെന്ന് ഐഎംഎഫ്

ഇന്ത്യയുടെ സാമ്പത്തിക വളർച്ച ദുർബലമെന്ന് ഐഎംഎഫ്. പാരിസ്ഥിതിക കാരണങ്ങളും കോർപ്പറേറ്റ് മേഖലയിലെ തളർച്ചയുമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിക്കുന്നതെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തൽ.ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക തളർച്ച ബാധിച്ചിട്ടുണ്ടെന്നും ഐഎംഎഫ് വ്യക്തമാക്കി.
2019-20 വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ അനുമാനം ഐഎംഎഫ് 0.3ശതമാനം കുറച്ച് ഏഴുശതമാനമാക്കി. 2021ൽ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.2 ശതമാനം വളർച്ചകൈവരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. ഏപ്രിൽ-ജൂൺ പാദത്തിലെ വളർച്ച ഏഴുവർഷത്തെ താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലാണ് രേഖപ്പടുത്തിയത്. കഴിഞ്ഞ വർഷം ഇത് എട്ട് ശതമാനമായിരുന്നു.
അതേ സമയം, നിർമാണമേഖലയിലെയും കാർഷിക വിഭവങ്ങളുടെ കുറവുമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് സർക്കാർ മുൻപ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here