Advertisement

സൗദി അരാംകോയിൽ ഡ്രോൺ ആക്രമണം; പ്ലാന്റിൽ സ്‌ഫോടനവും തീപിടുത്തവും

September 14, 2019
Google News 1 minute Read

സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നായ അരാംകോയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് സ്‌ഫോടനവും തീപിടുത്തവും. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് സംഭവം.

ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് ആക്രമണം ഉണ്ടാകുന്നത്. അബ്‌കൈക്ക്, ഖുറൈസ് എന്നിവിടങ്ങളിളെ പ്ലാന്റുകൾക്ക് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന് മന്ത്രാലയം സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയോട് പറഞ്ഞു.

Read Also : പർദ നിർബന്ധമില്ല; സൗദി തെരുവുകളിൽ പാശ്ചാത്യ വേഷമണിഞ്ഞ് സൗദി വനിത; ചിത്രങ്ങൾ

അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഹൂതികളാകാം ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. തീ നിലവിൽ നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റാണ് ബുഖ്‍യാഖിലേത്. ഒരു ദിവസം ഏഴു ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാൻ സാധിക്കും. 2006 ഫെബ്രുവരിയിൽ ഭീകരസംഘടന അൽഖ്വയ്ദ ഇവിടെ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here