തൊടുപുഴയിൽ സദാചാര പൊലീസിംഗ്; പെൺകുട്ടിയോട് സംസാരിച്ചുനിന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു

തൊടുപുഴയിൽ സദാചാര പൊലീസിംഗ്. ബസ് സ്റ്റാൻഡിൽ പെൺകുട്ടിയോട് സംസാരിച്ചുനിന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു. സംഘർഷത്തിൽ അക്രമിസംഘത്തിലെ ഒരാൾക്ക് കുത്തേറ്റു.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. പെൺകുട്ടിയുമായി യുവാവ് സംസാരിച്ചുനിന്നത് മൂന്നംഗ സംഘം ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത് സംഘർഷത്തിനിടെ അക്രമി സംഘത്തിലുണ്ടായിരുന്ന മലങ്കര സ്വദേശി ലിബിനാണ് കുത്തേറ്റത്. അക്രമി സംഘം മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top