Advertisement

കശ്മീർ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പാകിസ്താൻ വിജയിച്ചതായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ

September 14, 2019
Google News 1 minute Read

കശ്മീർ വിഷയം അന്താരാഷ്ടവൽക്കരിക്കുന്നതിൽ പാകിസ്താൻ വിജയിച്ചതായി പ്രധാനമന്ത്രി ഇമ്രാൻഖാൻ. ജമ്മു-കശ്മീരിൽ ഇന്ത്യ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാക് അധീന കശ്മീരിൽ നടത്തിയ പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. അതേസമയം, കശ്മീർ വിഷയത്തിൽ പാകിസ്താന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സമീപക്കാനാകില്ലെന്ന നിയമമന്ത്രാലയത്തിന്റെ റിപ്പോർട്ട് പാക് സർക്കാരിന് കനത്ത തിരിച്ചടിയായി.

ഇന്ത്യൻ സേന കശ്മീരിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ലോകത്തെ അറിയിക്കാൻ എന്ന വാദമുയർത്തിയാണ് പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറബാദിൽ ഇമ്രാൻ ഖാൻ പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് തന്റെ പസംഗത്തിൽ ഇമ്രാൻ ഖാൻ നടത്തിയത്. കശ്മീരിൽ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ കൂടുതലാളുകളെ തീവ്രവാദത്തിലേക്ക് തള്ളിവിടുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം, കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് ഇമ്രാൻ ഖാൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് നൽകി. ഇന്ത്യക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. നേരത്തെ കശ്മീരിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്താന്റെ വശ്യം ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് നിരാകരിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളൂ എന്ന നിലപാടിൽ മാറ്റമില്ലെന്നാണ് അൻറോണിയോ ഗുട്ടെറസ് വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here