Advertisement

മൃതദേഹമുള്ള കാർ കാണാതായിട്ട് 22 വർഷം; ഒടുവിൽ ഗൂഗിൾ മാപ്പ് കണ്ടെത്തി

September 16, 2019
2 minutes Read

കാണാതായവരെ കണ്ടെത്തി നൽകുന്നതിൽ വിദഗ്ദരാണ് പൊലീസുകാരും രഹസ്യാന്വേഷണ ഏജൻസികളും. എന്നാൽ ഇവിടെ താരം ഗൂഗിൾ മാപ്പാണ്.  22 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പിന്റെ സാറ്റ്ലൈറ്റ് വ്യൂവിലൂടെ.

യുഎസിലെ ഫ്ളോറിഡയിൽ താമസിച്ചിരുന്ന വില്യം മോൾഡ് എന്ന വ്യക്തിയെ 1997 നവംബറിലാണ് കാണാതാവുന്നത്. ഒരു നൈറ്റ് ക്ലബ് സന്ദർശിച്ച ഇദ്ദേഹം കാറിൽ വീട്ടിലേയ്ക്ക് യാത്ര തിരിച്ചതായി കണ്ടവരുമുണ്ട്. എന്നാൽ പിന്നീട് വില്യം മോൾഡിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അടുത്തിടെ ഫ്ളോറിഡയിലെ വെല്ലിംഗ്ടണിൽ താമസിയ്ക്കുന്ന ബാരി ഫെയ് എന്ന വ്യക്തിയാണ് സമീപത്തെ കുളത്തിൽ മുങ്ങിക്കിടക്കുന്ന കാറിനെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. ഗൂഗിൾ മാപ്പിലാണ് തന്റെ വീടിന്റെ പുറകിലുള്ള കുളത്തിൽ കാർ മുങ്ങിക്കിടക്കുന്നതായി ബാരി ഫെയ് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനം പുറത്തെടുത്തപ്പോൾ കാറിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി.

Google Earth helps solve cold case in Florida… https://www.cbsnews.com/video/google-earth-helps-solve-22-year-old-cold-case-in-florida/ via @CBSNLive

പരിശോധനകൾക്കൊടുവിൽ ഈ അസ്ഥികൂടം വില്യം മോൾഡിന്റേതാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ മോൾഡിന്റെ കാർ എങ്ങനെയാണ് കുളത്തിൽ വീണത് എന്നതിനെക്കുറിച്ച് ഇതുവരെയും പൊലീസ് ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ല. ഇയാളുടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top