കൊളംബിയയിൽ ചെറുവിമാനം തകർന്ന് ഏഴ് പേർ മരിച്ചു

കൊളംബിയയിൽ ചെറുവിമാനം തകർന്ന് ഏഴ് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. കൊളംബിയൻ നഗരമായ പോപ്യാനിൽനിന്ന് ലോപ്പസ് ഡി മികായിലേക്ക് പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പോപ്യാനിലെ പ്രാദേശിക വിമാനക്കമ്പനിയായ ട്രാൻസ്പാസിഫിക്കോ യുടെ ഉടമസ്ഥതയിലുള്ള ചെറുവിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന ഒൻപതു പേരിൽ ഏഴ് പേരും മരിച്ചതായി പോപ്യാൻ മേയർ സെസർ ഗോമസ് പറഞ്ഞു. വിമാനം തകർന്നു വീണ സ്ഥലത്തുണ്ടായിരുന്ന ഒരു കുട്ടിക്കും അപകടത്തിൽ പരുക്കേറ്റു.
കൊളംബിയയിലെ തെക്ക് പടിഞ്ഞാറൻ നഗരമായ പോപ്യാനിൽ നിന്ന് ലോപ്പസ് ഡി മികായിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. വിമാനം പറന്നുയർന്ന് മിനിട്ടുകൾക്കകം തകർന്നുവീഴുകയായിരുന്നു. മൂന്ന് ലക്ഷത്തോളം ആളുകൾ താമസിക്കുന്ന മലയോര മേഖലയാണ് പോപ്യാൻ. അഗ്‌നിശമന സേനാഗംങ്ങൾ എത്തി വിമാനത്തിൻറെ ഇന്ധന ചോർച്ച തടഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. വിമാനം തകർന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കൊളംബിയ വ്യോമയാന മന്ത്രാലയം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here