ന​ടി​യു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​ണം; മെ​മ്മ​റി കാ​ർ​ഡ് ദി​ലീ​പി​ന് ന​ൽ​ക​രു​തെ​ന്ന് സ​ർ​ക്കാ​ർ

shouldnt give visuals to dileep says police

ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ൾ രേ​ഖ​ക​ൾ ത​ന്നെ​യെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. മെ​മ്മ​റി കാ​ർ​ഡി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ് തേ​ടി ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി കോ​ട​തി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്.

മെ​മ്മ​റി കാ​ർ​ഡ് തൊ​ണ്ടി​മു​ത​ലാ​ണെ​ങ്കി​ലും അ​തി​നു​ള്ളി​ലെ ദൃ​ശ്യ​ങ്ങ​ൾ രേ​ഖ​യാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ച​ത്. രേ​ഖ​യാ​ണെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന് കൈ​മാ​റ​രു​തെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു. അ​ങ്ങ​നെ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന് കൈ​മാ​റി​യാ​ൽ അ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചേ​ക്കാ​മെ​ന്നും ഇ​ര​യു​ടെ സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും മാ​നി​ക്ക​ണ​മെ​ന്നും കോ​ട​തി​യോ​ട് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, മെ​മ്മ​റി കാ​ർ​ഡി​ലെ ദൃ​ശ്യ​ങ്ങ​ൾ രേ​ഖ​യാ​ണ​ങ്കി​ൽ അ​ത് ല​ഭി​ക്കാ​ൻ ത​നി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നാ​യി​രു​ന്നു ദി​ലീ​പി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം. എ​ന്നാ​ൽ, ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന് ന​ൽ‌​ക​രു​തെ​ന്ന് ന​ടി ആ​വ​ശ്യ​പ്പെ​ട്ടു. ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കി​യാ​ൽ അ​ത് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചേ​ക്കാ​മെ​ന്നും ന​ടി കോ​ട​തി​യെ അ​റി​യി​ച്ചു.

സ്വ​കാ​ര്യ​ത വ്യ​ക്തി​യു​ടെ മൗ​ലി​ക അ​വ​കാ​ശ​മാ​ണെ​ന്നും പ​രി​ര​ക്ഷ ല​ഭി​ക്ക​ണ​മെ​ന്നും ന​ടി കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ജ​സ്റ്റീ​സ് എ.​എ​ന്‍.​ഖാ​ന്‍​വി​ല്‍​ക്ക​ര്‍, അ​ജ​യ് റോ​ത്ത​ഗി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​യി​ൽ വാ​ദം കേ​ട്ട​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top